Stress നമ്മളോട് ശരീരത്തിലൂടെ സംസാരിക്കുമ്പോൾ
- luqman kondeth
- 3 days ago
- 1 min read
അടുത്തിടെ ഒരു ദിവസം, അതീവ വേദനയോടെ ആശുപത്രിയിൽ എത്തേണ്ടിവന്നു.കഠിനമായ muscle spasms.ഇത് ആദ്യമായിരുന്നില്ല.ഇടയ്ക്കിടെ വരാറുള്ള, chronic ആയി മാറിയ ഒരു പ്രശ്നമാണ്.
പരിശോധനകൾക്ക് ശേഷം ഇപ്പോഴുള്ള diagnosis വ്യക്തമാണ് —ഇത് വലിയൊരു പരിധിയിൽ stress related ആയിരിക്കാം.
Stress എന്നത് പലപ്പോഴും മനസ്സിൽ മാത്രം ഒതുങ്ങുന്ന ഒന്നായി നമ്മൾ കാണാറുണ്ട്. പക്ഷേ ശരീരം അങ്ങനെ കാണുന്നില്ല.
അടിച്ചമർത്തുന്ന ചിന്തകൾ,തുടർച്ചയായ തീരുമാനങ്ങൾ,വിശ്രമമില്ലാത്ത ശ്രദ്ധ,മറക്കാതെ നോക്കേണ്ട സ്ക്രീനുകൾ , ഇവയെല്ലാം ശരീരത്തിൽ നിശ്ശബ്ദമായി അടിഞ്ഞുകൂടും.ഒരിടത്ത് വന്ന് അത് വേദനയായി പൊട്ടിത്തെറിക്കും.
ഈ അനുഭവം വീണ്ടും ഒരു കാര്യം ഓർമ്മിപ്പിച്ചു.
നമ്മൾ കൂടുതൽ നീങ്ങണം.കൂടുതൽ നടക്കണം.
Resistance exercises ചെയ്യണം — ഒറ്റയ്ക്ക് മാത്രം അല്ല,ഒരുമിച്ച്.
Stress കുറയ്ക്കാൻ movement അത്യാവശ്യമാണ്. പക്ഷേ movement-ന് ഒപ്പം connection ഉണ്ടാകുമ്പോഴാണ് അതിന്റെ ശക്തി ഇരട്ടിയാകുന്നത്.
ഇവിടെയുള്ള gyms-ൽ ഇപ്പോൾ exercise സാധാരണയായി
individual activity ആണ്.
Headphones. Own program. Own zone.
അത് തെറ്റല്ല. പക്ഷേ അത് പൂർണ്ണമായും മതിയാകുന്നില്ല.
Movement മാത്രം stress കുറയ്ക്കുന്നില്ല.
Resistance Exercise + Movement + companionship ആണ് ശരിക്കും സഹായിക്കുന്നത്.
ഇതിനിടയിൽ, ഭാര്യയോടൊപ്പം നടക്കാൻ സമയം കണ്ടെത്താൻ ശ്രമിക്കുന്നു. ഇത് exercise മാത്രമല്ല —ഒരു decompression ritual ആണ്.
പലപ്പോഴും stress ശരീരത്തിലേക്ക് വരുന്നത്വലിയ സംഭവങ്ങളിലൂടെയല്ല, ചെറിയ overloads വഴിയാണ്.
ഇലക്ട്രോണിക് ഉപകരണങ്ങളുടെ അമിത ഉപയോഗം. തുടർച്ചയായ notifications. ജോലിയും business-ഉം സൃഷ്ടിക്കുന്ന constant dopamine cycles.
ഇതെല്ലാം കുറയ്ക്കേണ്ടതുണ്ട്. അത് ഒരു productivity hack അല്ല. ഒരു ആരോഗ്യാവശ്യമാണ്.
ഈ അനുഭവങ്ങൾ വീണ്ടും ഓർമ്മിപ്പിക്കുന്നത് ഇതാണ്:
Health എന്നത് gym-ൽ ചെയ്യുന്ന ഒരു മണിക്കൂർ മാത്രമല്ല. അത് ദിവസത്തിന്റെ rhythm ആണ്. Stress കൈകാര്യം ചെയ്യാനുള്ള ശേഷിയാണ്. ഒരുമിച്ച് നീങ്ങാനും, സംസാരിക്കാനും, ശാന്തമാകാനും ഉള്ള ഇടങ്ങളാണ്.
ഇവയെല്ലാം ചേർന്നാണ്ശരീരവും മനസ്സും ഒരുമിച്ച് മുന്നോട്ട് പോകുന്നത്.
ഇത് തന്നെയാണ്ഒരുമിച്ച് കൂടിക്കാഴ്ച നടത്താനുള്ള ഇടങ്ങൾഎന്തുകൊണ്ട് അത്യാവശ്യമാണ് എന്ന ചിന്ത വീണ്ടും ശക്തമാകുന്നത്.
— Luqman Kondeth

.png)