Health എന്നത് ഒറ്റയ്ക്കല്ല
- luqman kondeth
- 4 days ago
- 1 min read

മനുഷ്യരുടെ ദീർഘായുസ്സിനെയും ജീവിതഗുണനിലവാരത്തെയും കുറിച്ച് ശാസ്ത്രലോകം പതിറ്റാണ്ടുകളായി പഠിച്ചുകൊണ്ടിരിക്കുന്നു.
അത്തരത്തിലുള്ള ഏറ്റവും ദീർഘകാല പഠനങ്ങളിലൊന്നാണ് Harvard University നടത്തിയ Harvard Study of Adult Development.
1938-ൽ ആരംഭിച്ച ഈ പഠനം85 വർഷത്തിലധികം മനുഷ്യരുടെ ജീവിതം പിന്തുടർന്ന്,ആരോഗ്യവും ദീർഘായുസ്സും മാനസിക സ്ഥിരതയും എങ്ങനെ നിലനിൽക്കുന്നു എന്ന് മനസ്സിലാക്കാൻ ശ്രമിച്ചു. കാലക്രമേണ പഠനം വ്യക്തമാക്കിയ ഒരു കാര്യമാണ് ശ്രദ്ധേയമായത്. ഏറ്റവും ദീർഘകാലം ആരോഗ്യമുള്ളവരുംവയസ്സാകുമ്പോഴും വ്യക്തതയും സമാധാനവും നിലനിർത്തിയവരും. അവർ fitness-ൽ മാത്രം മുന്നിൽ നിന്നവരായിരുന്നില്ല.Diet-ൽ ഏറ്റവും കർശനമായവരായിരുന്നില്ല.സമ്പത്തിന്റെയോ പദവിയുടെയോ പേരിൽ മുന്നിൽ നിന്നവരായിരുന്നില്ല.
അവർക്കുണ്ടായിരുന്നത് ഗുണമേന്മയുള്ള മനുഷ്യബന്ധങ്ങൾ ആയിരുന്നു.ജീവിതം പങ്കിടാൻ ആളുകൾ.നിത്യമായി കണ്ടുമുട്ടുന്ന കൂട്ടായ്മകൾ.ഒരുമിച്ച് സംസാരിക്കുകയും ചിരിക്കയും ചെയ്യുന്ന ബന്ധങ്ങൾ.
ഈ കണ്ടെത്തൽ ഒരു അടിസ്ഥാന ചോദ്യത്തിലേക്കാണ് നയിക്കുന്നത്.
Health എന്നത് ശരീരത്തിന്റെ മാത്രം അവസ്ഥയല്ലെങ്കിൽ,അത് ബന്ധങ്ങളുടെയും കൂട്ടായ്മകളുടെയും ഫലമാണെങ്കിൽ,അപ്പോൾ fitness എന്ന പേരിൽ നിർമ്മിക്കുന്ന ഇടങ്ങൾ എങ്ങനെ ആയിരിക്കണം?
ഇടങ്ങൾ machines നിറഞ്ഞതാകണമോ,അല്ലെങ്കിൽ മനുഷ്യർ തമ്മിൽ ബന്ധപ്പെടുന്ന ഇടങ്ങളാകണമോ?
Exercise ശിക്ഷയാകേണ്ടതില്ല.Diet ഭയത്തിന്റെ പേരാകേണ്ടതില്ല.Competition ego-വിനായി മാത്രമാകേണ്ടതില്ല.
Fitness centers എന്നത്ആളുകൾ വീണ്ടും വീണ്ടും എത്താൻ ആഗ്രഹിക്കുന്നകാണപ്പെടാനും കേൾക്കപ്പെടാനും കഴിയുന്നഒരുമിച്ച് നീങ്ങാനും തളരാനും വീണ്ടും തുടങ്ങാനും കഴിയുന്നജീവിതത്തിന്റെ ഭാഗമായ ഇടങ്ങൾ ആയിരിക്കണം.
Health ഒരു വ്യക്തിഗത നേട്ടമല്ല.അത് പലപ്പോഴും കൂട്ടായ അനുഭവത്തിലൂടെയാണ് രൂപപ്പെടുന്നത്.
ഒരുമിച്ച് പരിശ്രമിക്കുമ്പോൾ,ഒരുമിച്ച് മന്ദഗതിയിലാകുമ്പോൾ,ഒരുമിച്ച് മുന്നോട്ട് പോകുമ്പോൾ —അവിടെയാണ് ആരോഗ്യബോധം ദീർഘകാലം നിലനിൽക്കുന്നത്.
ഈ ചിന്തകളാണ്ഒരു fitness space എങ്ങനെ രൂപകൽപ്പന ചെയ്യണം എന്നതിനെ കുറിച്ചുള്ളഅടിസ്ഥാന ദർശനമായി മാറിയത്.
ഒരുമിച്ച് കൂടിക്കാഴ്ച നടത്താനുള്ള ഒരു ഇടമായി —
പെരിന്തൽമണ്ണയിലെ കുടുംബങ്ങളും സുഹൃത്തുക്കളും സമൂഹവും തമ്മിലുള്ള ബന്ധങ്ങൾ കൂടുതൽ ശക്തമാകണം എന്ന ആഗ്രഹത്തിൽ നിന്നാണ് ഈ ആശയം രൂപം കൊണ്ടത്.
— Luqman Kondeth

.png)

Comments